ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിത്താഴുന്ന ജെറ്റ് എയര്‍വേയ്സിനെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അവസാന ശ്രമം. എയര്‍വേയ്സിന്റെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര യോഗം വിളിച്ചു. ഇന്നലെ വൈകിട്ട് ആറിന് പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രതിസന്ധിയില്‍ ജെറ്റ് എയര്‍വെയ്സിന് വായ്പ നല്കിയ എസ്ബിഐ നേതൃത്വത്തിലുള്ള കൂട്ടായ്മ കമ്പനിയുടെ 75 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ പുതിയ നിക്ഷേപകരെ തേടുകയാണ്. ഇതിനുള്ള സമയവും ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.
അതേസമയം, ജെറ്റ് എയര്‍വേസ് തിങ്കളാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ നിറുത്തിവെച്ചിരിക്കുകയാണ്. സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ജെറ്റ് എയര്‍വേസിന് യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചിരുന്നു.
Discussion about this post