ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ ബിജെപി സഖ്യ സ്ഥാനാര്‍ത്ഥി സുമലതയെ പിന്തുണച്ച സംഭവത്തില്‍ ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോണ്‍ഗ്രസ് പുറത്താക്കി. സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് മാണ്ഡ്യയില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നടിക്ക് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി സുമലത മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം സുമലതയ്ക്ക് ബിജെപി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പതാകയുമേന്തി തന്നെയാണ് ബിജെപി പിന്തുണയുള്ള സുമലതയ്ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് തേടിയത്. ഇതോടെ ജെഡിഎസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടക്കുകയായിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്-ജെഡിഎസ് ധാരണപ്രകാരമാണ് നിഖില്‍ മത്സരിക്കുന്നത്.
Discussion about this post