സുല്‍ത്താന്‍പുര്‍: മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുചോദിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുല്‍ത്താന്‍പുര്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുല്‍ത്താന്‍പുര്‍ ജില്ലാ കളക്ടര്‍ മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും അഡീഷണല്‍ ചീഫ് ഇലക്ഷന് ഓഫീസര്‍ ബിആര്‍ തിവാരി പറഞ്ഞു. കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, വിശദീകരണവുമായി മേനക ഗാന്ധി രംഗത്തുവന്നിരുന്നു. മുസ്ലിംകളെ താന്‍ സ്നേഹിക്കുന്നതായി അവര്‍ പറഞ്ഞു. താനാണ് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതു മാത്രമാണ് താന്‍ പറയാന്‍ ഉദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ പ്രസംഗം വിവാദത്തിലായിരുന്നു. മുസ്ലിംകള് വോട്ടുചെയ്താലും ഇല്ലെങ്കിലും താന്‍ സുല്‍ത്താന്‍പൂരില്‍ ജയിക്കുമെന്നാണ് സുല്‍ത്താന്‍പുരില്‍ മേനക ഗാന്ധി പറഞ്ഞത്.
നിങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും താന്‍ ജയിച്ചുകഴിഞ്ഞെന്ന് മേനക ഗാന്ധി പറഞ്ഞു. നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ പിന്നീട് ജോലിക്കെന്നും മറ്റും സമീപിച്ചാല്‍ സാധിച്ചുനല്കണമെന്നില്ലെന്നും മേനക ഗാന്ധി ഭീഷണിമുഴക്കി. എല്ലാം അങ്ങോട്ടുമിങ്ങോട്ടും വേണം. നമ്മളാരും മഹാത്മാഗാന്ധിയുടെ മക്കളല്ലല്ലോ- സുല്‍ത്താന്‍പൂരിലെ തുറാക്ബനിയില് മേനക പറഞ്ഞു.
Discussion about this post