ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി രംഗത്ത്. ഇത്തരത്തില്‍ ഒരു വോട്ടഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത് ഉന്നാവോയിലെ ബിജെപി എംപിയായ സാക്ഷി മഹാരാജാണ്.
താനൊരു സന്യാസിയാണെന്നും ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്താല്‍ വിജയിക്കുമെന്നും അല്ലെങ്കില്‍ ഭജനയും കീര്‍ത്തനവുമായി അമ്പലത്തില്‍ കഴിയുമെന്നും സാക്ഷി മഹാരാജ് പറുന്നു. ‘ഇന്ന് ഞാന്‍ എത്തിയിരിക്കുന്നത് വോട്ട് ചോദിക്കാനാണ്. നിങ്ങളുടെ വാതില്ക്കലെത്തി ഞാന്‍ വോട്ടിന് യാചിക്കുകയാണ്. നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം സന്യാസിയെ തിരസ്കരിച്ചാല്‍ ഇല്ലാതാകും. ഞാന്‍ നിങ്ങളെ ശപിക്കും’ സാക്ഷി മഹാരാജ് പറയുന്നു.
സാക്ഷി മഹാരാജിന്റെ അത്തരത്തിലുള്ള പ്രസംഗത്തെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. നേരത്തെയും ഏറെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഉന്നാവോയിലെ സിറ്റിങ്ങ് എംപിയായ സാക്ഷി മഹാരാജ്. ഉന്നാവോയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഏപ്രില്‍ 29-നാണ്.
Discussion about this post