ന്യൂഡല്‍ഹി: വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഡല്‍ഹി- മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ രണ്ടാം എന്‍ജിനില്‍ നിന്ന് അസാധാരണമായ തരത്തില്‍ വൈബ്രേഷന്‍ ഉണ്ടായത് യാത്ര തുടങ്ങിയതിനുശേഷമായിരുന്നു. ഉടന്‍ തന്നെ അനുമതി വാങ്ങി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.
എന്‍ജിനില്‍ യാത്രയ്ക്കിടെ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതര്‍ പറഞ്ഞു. മുന്‍പും പല പ്രശ്നങ്ങള്‍ ഇന്‍ഡിഗോയുടെ എ320 നിയോ വിമാനം നേരിട്ടിരുന്നു. അതില്‍ ഒന്നായിരുന്നു എന്ജിന് വൈബ്രേഷനും. ഇന്‍ഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങള്‍ക്ക് മിഡ് എയര്‍ എന്ജിന് പ്രശ്നങ്ങള്‍ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഈ സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍പ് ഡല്‍ഹി- ഇസ്താംബൂള്‍ വിമാനവും പാതിവഴിക്ക് തിരികെ പറന്നിരുന്നു. വിമാനം ഇറക്കേണ്ടിവന്നത് കുവൈത്തിലായിരുന്നു.
Discussion about this post