ന്യൂഡല്‍ഹി: ഈ രാജ്യത്തെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് സുപ്രീംകോടതി. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവരോടായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം. സമാധാനം കെടുത്താന്‍ ഇടയ്ക്കിടെ ചിലര്‍ വന്ന് ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞു.
അതേസമയം, തര്‍ക്കഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. തര്‍ക്കഭൂമിയില്‍ ഒരു തരത്തിലുള്ള പ്രവൃത്തികളും കേസ് തീരുംവരെ നടത്തരുതെന്ന അലഹാബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു. ഇത്തരത്തിലൊരു ആവശ്യമുന്നയിച്ച് കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
Discussion about this post