ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ബിജെപിക്ക് നല്‍കില്ലെന്ന് തുറന്ന് പറഞ്ഞ് സൈനികന്റെ ഭാര്യ സിരിഷ റാവു. മോഡി പറഞ്ഞത് ശരിയാണ്, വോട്ട് നല്‍കേണ്ടത് പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന് തന്നെയാണ്, അതുകൊണ്ട് തന്നെ ബിജെപിക്ക് വോട്ടില്ലെന്നും അവര്‍ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.
”മോഡി നിങ്ങള്‍ പറഞ്ഞതാണ് ശരി, പുല്‍വാമയിലെ കൊല്ലപ്പെട്ട വീര സൈനികര്‍ക്ക് തന്നെയാണ് എന്റെ വോട്ട്. ആ നാല്‍പ്പത്തി നാലു പേരുടെ മരണത്തിനു കാരണം നിങ്ങളുടെ പിഴവാണ്, ഇന്റലിജന്‍സിന്റെ അനാസ്ഥയാണ്, അതുകൊണ്ട് തന്നെ എന്റെ വോട്ട് ഞാന്‍ അവര്‍ക്കായി സമര്‍പ്പിക്കും അല്ലാതെ ബിജെപിക്ക് അല്ല” സിരിഷ ട്വിറ്ററില്‍ കുറിച്ചു. ഇതിനു മുന്‍പും ട്വിറ്ററുകളിലൂടെ സിരിഷ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇതിനു മുന്‍പ് അഭിനന്ദന് വര്ദ്ധമാന് പാകിസ്താന് കസ്റ്റഡിയിലായ സമയത്തായിരുന്നു വീഡിയോയിലൂടെയാണ് സരിഷ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാക്കള്‍ നിങ്ങളുടെ സീറ്റുകള്‍ സൈനികരുടെ ജീവന് വെച്ച് എണ്ണരുത് എന്ന് സൂചിപ്പിച്ചായിരുന്നു സിരിഷ റാവു അന്ന് ട്വിറ്ററില്‍ പ്രത്യക്ഷമായത്. മഹാരാഷ്ട്ര ലാത്തൂരില്‍ വച്ച് മോഡി പുല്‍വാമയും, ബാലാകോട്ടും ആയുധമാക്കി വോട്ട് പിടിക്കാന്‍ എത്തിയിരുന്നു. ആ പ്രസംഗം വിവാദത്തിലാണ് കലാശിച്ചത്. ഈ സാഹചര്യത്തിലാണ് മോഡിക്കെതിരെ സിരിഷ രംഗത്തെത്തിയത്.
Discussion about this post