മധുര: തമിഴ്നാട്ടില്‍ സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുല്‍. തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ സിപിഎമ്മും ഭാഗമാണ്. ഇതിന്റെ ഭാഗമായാണ് മധുരയിലെ സിപിഎം സ്ഥാനാര്‍ത്ഥി യു വെങ്കിടേഷിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പങ്കെടുക്കുന്നത്.
വൈകുന്നേരം 5.30നാണ് റാലി. റാലിയില്‍ തമിഴ്നാട്ടിലെ ഇടത് നേതാക്കളും ഡിഎംകെ നേതാക്കളും പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മധുരയിലും കോയമ്പത്തൂരിലുമാണ് സിപിഎം മത്സരിക്കുന്നത്. എന്നാല്‍ തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐയും മത്സരിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ആകെ 39 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്.
Discussion about this post