ന്യൂഡല്‍ഹി; തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. അതേസമയം തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈമാറണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മെയ് 15 വരെയുള്ള സംഭാവനയുടെ കണക്കുകള്‍ മെയ് 30 ന് ഉള്ളില്‍ മുദ്ര വച്ച കവറില്‍ കമ്മീഷന് കൈമാറണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, സിപിഎം എന്നീ സംഘടനകള്‍ നല്കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി.
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് എതിരായ ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇടക്കാല സംവിധാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം അനുകൂലം ആകുന്ന സാഹചര്യം ഉണ്ടാകരുതെന്നും, തെരഞ്ഞെടുപ്പ് ബോണ്ടും ആയി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനമാണ് ഉള്ളതെന്നും സുപ്രീംകോടതി പറഞ്ഞു.
ആരാണ് പണം നല്‍കുതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് ബോണ്ട്. സംഭാവന നല്കാന് ആഗ്രഹിക്കുവര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിതതുകയ്ക്കുള്ള തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. പാര്‍ട്ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ട്രല്‍ ബോണ്ടുകളും വാങ്ങാം.ബോണ്ടുകള്‍ ആരാണ് നല്‍കുതെന്ന് പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്കിയവരും പറയേണ്ടതില്ല.
2017ലെ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപയ്ക്കു മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു . പകരമായാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പ്രഖ്യാപിച്ചത്.
Discussion about this post