അജ്മീര്‍: ബിജെപി റാലിക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ല്. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ മസുഥയില്‍ ഇന്നലെ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഒത്തു തീര്‍പ്പാക്കാന്‍ എത്താക്കിയ നേതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ സംഭവ സ്ഥലത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ ഭരിഗര്‍ ചൗധരി മെല്ലെ മുങ്ങുകയും ചെയ്തു.
റാലിയെ അഭിസംബോധന ചെയ്യാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. അതേസമയം എന്താണ് കൂട്ടത്തല്ലിന് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. പത്തോളം ആളുകള്‍ പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു. സ്റ്റേജിന് തൊട്ടുമുന്നില്‍ നിന്നായിരുന്നു പ്രവര്‍ത്തകരുടെ അടിപിടി. ബിജെപിയുടെ രണ്ട് പ്രവര്‍ത്തകര്‍ പരസ്പരം അടിക്കുന്നതും ഇടിക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്നലെ ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ടിഡിപിയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്. അക്രമസംഭവങ്ങളില്‍ ടിഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും അസംബ്ലി സ്പീക്കര്‍ കോടല ശിവപ്രസാദിനും പരിക്കേറ്റിരുന്നു.
#WATCH Rajasthan: Two groups of Bharatiya Janata Party (BJP) workers clash during a rally in Masuda, Ajmer. (11/4/19) pic.twitter.com/AMrJXTKlbg
— ANI (@ANI) April 12, 2019
Discussion about this post