ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്ന് കാണിച്ച് ബിജെപി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധനക്ക് എടുക്കാമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ നരേന്ദ്രമോഡി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി സമ്മതിച്ചിരിക്കുന്നു എന്നാണ് രാഹുല്‍ പ്രസ്താവന നടത്തിയത്.
രാഹുലിന്റെ പരാമര്‍ശം കോടതി അലക്ഷ്യമാണെന്ന് അന്നുതന്നെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി് കോടതിയലക്ഷ്യത്തിന് രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അടുത്ത തിങ്കളാഴ്ച പരിഗണിക്കും.