അഭിമന്യു മഞ്ച് (ഷിംല): എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെ (കേരളം) വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍), വിഎ വിനീഷ് (കേരളം), കോട്ട രമേഷ് (തെലങ്കാന), വൈ രാമു (ആന്ധ്രപ്രദേശ്), ബാലാജി (മഹാരാഷ്ട്ര) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ജോയിന്റ് സെക്രട്ടറിമാര്‍: ശ്രീജന് ഭട്ടാചാര്യ(ബംഗാള്‍), സച്ചിന്‍ദേവ് (കേരളം), ദീപ്സിത ധര് (സെന്റര്‍), ദീനീത് ദണ്ഡ (ഹിമാചല്‍പ്രദേശ്), സന്ദീപന്‍ ദേവ് (ത്രിപുര). നിതീഷ് നാരായണന്, സംഗീത ദാസ്, പരീക്ഷിത്, മാരിയപ്പന്, മണിപാല്സിങ് എന്നിവരും സെക്രട്ടറിയേറ്റിലുണ്ട്. 93 അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് 10 പേരുണ്ട്. കേന്ദ്രകമ്മറ്റിയില്‍ 9 ഒഴിവുണ്ട്.
രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുത്ത വിപി സാനു മുമ്പ് മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. എംഎസ്ഡബ്ല്യു, എംഎ ബിരുദധാരിയാണ്. കല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്. സ്റ്റുഡന്റ്സ് മാസികയുടെ എഡിറ്ററാണ്.
Discussion about this post