ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍മാരുടെ നടപടി അന്വേഷിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സംഘത്തില്‍ നിന്ന് റിട്ട.ജഡ്ജി ജസ്റ്റിസ് ഡികെ ജെയ്ന്‍ പിന്മാറി.
ബിസിസിഐ ഓംബുഡ്സ്മാന്റെ ചുമതല കൂടി വഹിക്കുന്നത് കാരണം ജോലി ഭാരം കൂടുന്നുവെന്ന് കാണിച്ചാണ് ഡികെ ജെയ്ന്‍ സുപ്രീം കോടതിയില്‍ കത്ത് നല്‍കിയത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുക.
Discussion about this post