ഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിന് എതിരെയായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വിഷയത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനു ശേഷമുള്ള ഹര്‍ജി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി
അതെ സമയം മുത്തലാഖിന്റെ പേരില്‍ ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ വിവാഹബന്ധം വഷളാകും. വിവാഹമോചനത്തിന്റെ പേരില്‍ മുസ്ലീം മതത്തില്‍പ്പെട്ടവരെ മാത്രം കുറ്റക്കാരാക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നുമാണ് ഹര്‍ജി സമര്‍പ്പിച്ച സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ വാദം.
മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമാക്കുന്ന നിയമത്തിനാണ് ഓര്‍ഡിനന്‍സ് കൊണ്ടു വന്നിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവാണ് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കിട്ടുന്നത്. ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.