ലഖ്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനിയുടെ പ്രധാന സഹായി രവി ദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. സമൃതി ഇറാനിയെ അമേഠിയിലേക്ക് കൊണ്ടുവന്നത് മിശ്രയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് തന്നെയാണ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നത് പ്രസക്തമാണ്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് അമേഠി.
2014 എന്ന പോലെ ദേശീയ ശ്രദ്ധ നേടുന്ന പോരാട്ടമാണ് ഇത്തവണയും യുപിയിലെ അമേഠിയില്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ തോല്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു. മണ്ഡലത്തില്‍ തോറ്റെങ്കിലും സ്മൃതി അമേഠിയില്‍ സജീവമായിരുന്നു.
Discussion about this post