ചണ്ഡിഗണ്ഡ്: രണ്ടാനച്ഛന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. ചണ്ഡീഗണ്ഡിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് പന്ത്രണ്ടുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയുടേയും നവജാത ശിശുവിന്റെയും നില ആതീവ ഗുരുതരമായി തുടരുകയാണെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
പന്ത്രണ്ടുകാരിയുടെ അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ രണ്ടാനച്ഛന്‍ മദ്യപിച്ച് വീട്ടിലെത്തി പീഡിപ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയുടെ വയര്‍ ശ്രദ്ധിച്ച അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് അധ്യാപകര്‍ പെണ്‍കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു.
അതിനുശേഷം ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ച് അധികം വൈകാതെ തന്നെ അമ്മ ഇയാളെ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം രണ്ടാനച്ഛനെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചു.