ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍. സേലം, കൃഷ്ണഗിരി ,തേനി, തിരുപ്പറന്‍കുന്‍ഡ്രം എന്നിവടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, ഇടത് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ സേലത്തെ തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ തമിഴ്നാട് സന്ദര്‍ശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തില്‍ രാഹുല്‍ പ്രകാശനം ചെയ്യും.
അതേസമയം, എന്‍ഡിഎയുടെ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോഡി ഇന്ന് രാത്രി മധുരയിലെത്തും. തേനി, ദിണ്ടിഗുള്‍, മധുര, വിരുദുനഗര്‍ എന്നിവടങ്ങളില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
ഇരുവരുടെയും തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി മധുര വിമാനത്താവളത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.