ബംഗളുരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. പ്രചരണ സ്ഥലത്ത് നിന്ന് കാറില്‍ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാള്‍ പിന്നില്‍ നിന്ന് കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് കയറി പിടിച്ചയാളുടെ മുഖത്ത് ഖുശ്ബു ആഞ്ഞ് അടിക്കുകയായിരുന്നു.
ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനൊടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
This is called Kapala Moksha in Kannada. @khushsundar slapped a man who tried to misbehave with her while campaigning for Bengaluru Central Candidate. Even few lady reporters who are subjected to this kind of harassment should learn from Kushboo. #LokSabhaElections2019 pic.twitter.com/v5ZuFDTTZa
— Sagay Raj P (@sagayrajp) April 10, 2019
പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അക്രമിയുടെ മുഖത്തടിച്ചതെന്ന് ഖുശ്ബു പ്രതികരിച്ചു. പ്രചരണ സ്ഥലത്ത് നിന്ന് ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസ്, ബംഗളുരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്വാന് അര്‍ഷദ് എന്നിവര്‍ക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്.
ആക്രമിയെ ഉടന്‍ പോലീസ് ഇടപെട്ട് നീക്കി. അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സ്ഥാനാര്‍ത്ഥി റിസ്വാന് അര്‍ഷദ് പറഞ്ഞു.