മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയത് ബിജെപി; മുത്തലാഖ് നിരോധനത്തിലൂടെയാണ് അവര്‍ക്ക് സ്വാതന്ത്രം കിട്ടിയതെന്നും യോഗി ആദിത്യനാഥ്

ലഖ്‌നൗ: മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയത് ബിജെപിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു. മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അതിന് പിന്നിലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചു. മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു. മുസ്ലീം സ്ത്രീകള്‍ നിങ്ങളുടെ യഥാര്‍ത്ഥ സഹോദരന്മാരെ മനസിലാക്കണം- യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുസ്ലീം ലീഗിനെ വിമര്‍ശിച്ച് യോഗി രംഗത്ത് വന്നിരുന്നു. വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഗ്രീന്‍ വൈറസ് ബാധിച്ചിരിക്കുകയാണെന്നും യോഗി പറഞ്ഞിരുന്നു.

Exit mobile version