ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോ ആയാണ് സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലും സോണിയക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ.
സോണിയാ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ സോണിയയുടെ എതിരാളി. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന റായ്ബറേലിയില്‍ മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്.