ആധുനിക നോവല്‍ സാഹിത്യത്തിലെ പ്രശ്സത്ഥനായ ബ്രസീലിയന്‍ നോവലിസ്റ്റാണ് പൗലോ കൊയ്ലോ.
നിലവില്‍ ജീവിച്ചിരിക്കുന്നതില്‍ ലോകത്തെമ്പാടും ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുക്കാരന് കൂടിയാണ് പൗലോ കൊയ്ലോ.
എന്നാല്‍ തന്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകള്‍ വഴിയരികില്‍ വില്പന നടത്തിയ യുവാവിന് നന്ദി പറഞ്ഞ് കൊണ്ടാണ് പൗലോ കൊയ്ലോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
”ആളുകള്‍ ഇതിനെ വ്യാജ പതിപ്പെന്നു വിളിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനമാണ്. പണമുണ്ടാക്കാനായി ഒരു യുവാവിന്റെ ആത്മാര്‍ത്ഥമായ മാര്‍ഗമാണിത്.”- അദ്ദേഹം കുറിച്ചു.
പൗലോ കൊയ്ലോയുടെ പുസ്തകത്തിന് പുറമേ ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ട്, മലാല യൂസുഫ്സായുടെ അയാം മലാല തുടങ്ങിയ പുസ്തകങ്ങള്‍ പിടിച്ച് നില്കുന്ന യുവാവിന്റെ ചിത്രത്തോടൊപ്പമാണ് കുറിപ്പ്. പൗലോ കൊയ്ലോയുടെ കുറിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post