ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താന്‍ സുപ്രീം കോടതി അനുമതി നല്കി. പൂരത്തിന് ആചാര പ്രകാരമുള്ള വെടിക്കെട്ട് നടത്താനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. അതേസമയം പൂരത്തിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള അനുമതിക്കായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.
ദേവസ്വങ്ങളുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാറും പിന്തുണച്ചിരുന്നു. പെസോ അനുവദിക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാമെന്നും ക്ഷേത്രങ്ങളിലെ ഒരു ആചാരവും വിലക്കിയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇളവ് നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് കോടതിയെ അറിയിച്ചത്.
Discussion about this post