ചെന്നൈ: രാജ്യത്തെ ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. നവംബര്‍ 11 വരെയാണ് സ്റ്റേ.
ഓണ്‍ലൈന്‍ ഫാര്‍മസികള്‍ സൗകര്യപ്രദമാണെങ്കിലും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാണെന്ന് സംഘടനകള്‍ വാദിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകള്‍, വ്യാജമരുന്നുകള്‍, ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ എന്നിവയാണ് പലപ്പോഴും ഇ-ഫാര്‍മസി വഴി ലഭിക്കുന്നതെന്നും സംഘടനകള്‍ വാദിച്ചു.
ഷെഡ്യൂള്‍ എക്സ്, ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഇത്തരത്തില്‍ ലഭിക്കുന്നതായും അവര്‍ പരാതിയില്‍ പറയുന്നു. 1940-ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക് നിയമപ്രകാരമാണ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ നിയമം നിലവിലുള്ളിടത്തോളം കാലം ഓണ്‍ലൈന്‍ ഫാര്‍മസിക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു.
Discussion about this post