ലഖ്നൗ: ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ത്തി മുസഫര്‍ നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഡോ സഞ്ജീവ് ബാല്യണ്‍. വോട്ടര്‍മാരുടെ മുഖ കാണണമെന്നും പരിശോധിച്ചില്ലെങ്കില്‍ റീ പോള്‍ ആവശ്യപ്പെടുമെന്നും നേതാവ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
‘ബുര്‍ഖ ധരിച്ച സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. കള്ള വോട്ട് ചെയ്യുന്നുണ്ടെന്നാണ് എന്റെ ആരോപണം.’ അദ്ദേഹം പറയുന്നു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. പല പ്രമുഖ നേതാക്കളും ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗം ആകുന്നുണ്ട്. നിതിന്‍ ഗഡ്കരി(നാഗ്പൂര്‍), കിരണ്‍ റിജിജു(വടക്കന്‍ അരുണാചല്‍), ജനറല്‍ വികെ സിംഗ്(ഗാസിയാബാദ്), സത്യപാല്‍ സിംഗ്(ബാല്‍ഘട്ട്), മഹേഷ് ശര്‍മ്മ( ഗൗതം ബുദ്ധ നഗര്‍), ആര്‍ജെഡി തലവന്‍ അജിത് സിങ്ങും മകന്‍ ജയന്ത് ചൗധരിയും ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
Discussion about this post