അനന്ദ്പൂര്‍: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 91 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം തെറഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് ആന്ധ്രാപ്രദേശില്‍ നിന്ന് വരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍.
വോട്ടിങ് മെഷീന്‍ എറിഞ്ഞ് ഉടച്ചതോടെ സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടിങ് മെഷീന്‍ തകരാറിലായതാണ് എറിഞ്ഞുടയ്ക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തില്‍ എത്തിയതായിരുന്നു ഗുപ്ത. അപ്പോഴായിരുന്നു മെഷീന്‍ തകരാറിലായ വിവരം ഇദ്ദേഹം അറിയുന്നത്. തുടര്‍ന്ന് ദേഷ്യം വന്ന് മെഷീന്‍ തകര്‍ക്കുകയായിരുന്നു
വിശാല ആന്ധ്രയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇന്ന്. അതേസമയം പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
Discussion about this post