മറാത്ത്വാഡ: ആര്‍ത്തവം പരിശുദ്ധമാണെന്ന് പറയുന്ന ഈ കാലഘട്ടത്തിലാണ് അത് കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഒരു കൂട്ടം സ്ത്രീകള്‍. ഇതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇവിടത്തെ ബീഡില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ ബീഡില്‍ നിന്ന് കരിമ്പുവെട്ടുന്ന ജോലി ചെയ്യുന്ന സ്ത്രീകളാണ് ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍ വേണ്ടി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നത്. മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലേക്ക് ലക്ഷക്കണക്കിനാളുകളാണ് കരിമ്പുവെട്ടുന്നതിനായി പോകുന്നത്. ഇവരില്‍ മിക്കവരും ഭാര്യാഭര്ത്താക്കന്മാരാണ്. ഇവര്‍ ഒരുമിച്ചാണ് കരാര്‍ ജോലിക്കു പോവുന്നത്. ജോലിയുടെ ഇടയ്ക്ക് ആരെങ്കിലും അവധിയെടുത്താല്‍ കരാറുകാരന് ഇവര്‍ 500 രൂപ പിഴയായി നല്‍കണം. ഇത് കാരണം ആര്‍ത്തവ ദിവസത്തിലെ കഠിന വേദന പോലും സഹിച്ചാണ് പലരും ജോലിക്കെത്തുന്നത്. പിഴ കൊടുക്കേണ്ടി വരുന്നത് കാരണം ആരും അവധി എടുക്കാന്‍ തയ്യാറാവില്ല. ആര്‍ത്തവ കാലത്തെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഗര്‍ഭപാത്രം എടുത്തുകളയുന്നത്.
ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളിലെ 50 ശതമാനത്തോളം സ്ത്രീകളും ഒന്നോ രണ്ടോ കുട്ടികളായ ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്തു കളയുകയാണ് ചെയ്യുന്നുന്നത്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനാല്‍ ഹോര്‍മോണ്‍ വ്യതിയാനത്തിനും മാനസിക ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് വഴിവെക്കുകയും ചെയ്യുന്നു. അതേ സമയം ശസ്ത്രക്രിയയ്ക്കു വേണ്ട പണം കരാറുകാരന് തന്നെ ഇവര്‍ക്ക് കടമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ ഇവിടെ പല വിധത്തിലുള്ള തൊഴില്‍ ചൂഷണത്തിനും ഇരയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം തങ്ങള്‍ തൊഴിലാളികളെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കാറില്ലെന്നും അവര്‍ സ്വയം ചെയ്യുന്നതാണ് ഇതെന്നുമാണ് തൊഴിലുടമകളുടെ വാദം.
ഈ വാര്‍ത്ത ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന് ഇതേക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവം നേരിട്ട് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി യുപിഎസ് മദനിനോട് കമ്മീഷന് നിര്‍ദേശിച്ചിരിക്കുകയാണ്. അതിദയനീയമാണ് ഈ അവസ്ഥയെന്നാണ് ദേശീയ വനിതാകമ്മിഷന് അധ്യക്ഷ രേഖാശര്‍മ പറഞ്ഞത്.
Discussion about this post