ലഖ്നൗ: മുസ്ലീം ലീഗിനെയും കോണ്‍ഗ്രസിനെയും വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിനെ പച്ചവൈറസ് ബാധിച്ചിരിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കേരളത്തിലെ ഒരു സീറ്റില്‍ രാഹുല്‍ഗാന്ധി നടത്തിയ നോമിനേഷന് റാലി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കോണ്‍ഗ്രസ് കൊടികള്‍ക്ക് പകരം പച്ചക്കൊടികള്‍ മാത്രമാണ് അവിടെ നിങ്ങള്‍ക്ക് കാണാനായത്. കോണ്‍ഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണ്. യോഗി പറഞ്ഞു.
മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് യോഗി ആദിത്യനാഥ് നേരത്തെയും പറഞ്ഞിരുന്നു. വൈറസ് ബാധയേറ്റവര്‍ക്ക് രക്ഷയില്ല. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചു കഴിഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വൈറസ് പരാമര്‍ശത്തില്‍ യോഗിക്കെതിരെ ലീഗ് നേരത്തെ പരാതി നല്‍കിയിരുന്നു.
Discussion about this post