ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങൡലായി 12 സീറ്റുകളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലുള്‍പ്പടെയാണ് ആദ്യഘട്ടത്തിലെ പോളിങ്. തെലങ്കാനയിലേയും ആന്ധ്രാപ്രദേശിലേയും 42 മണ്ഡലങ്ങളിലെ ജനങ്ങളാണ് തെക്കേഇന്ത്യയില്‍ വിധിയെഴുതുന്നത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ എട്ട് മണ്ഡലങ്ങളിലും.
കൂടാതെ ആസാമിലേയും ഒഡീഷയിലേയും നാല് സീറ്റുകളിലേയും വിധിയെഴുത്ത് ഇന്നാണ്. മഹാരാഷ്ട്രയില്‍ ഏഴ് മണ്ഡലങ്ങൡലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ ആകെയുള്ള നാല്‍പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ വോട്ടെടുപ്പ് നടക്കുന്ന എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ നേരിട്ട തിരിച്ചടിയില്‍ ബിജെപി ആശങ്കയിലാണ്. പ്രതിപക്ഷമഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് തലവേദനയാകുമെന്ന് ഉറപ്പ്.
പുല്‍വാമയും അതിദേശീയതയും ഉയര്‍ത്തിയുള്ള വോട്ട് അഭ്യര്‍ത്ഥന ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ സഹായകരമായേക്കും. എന്നാല്‍, കര്‍ഷക രോഷം ഉത്തരേന്ത്യയിലൊട്ടാകെ ബിജെപിക്ക് കനത്ത തിരിച്ചടിയാണു താനും. അവസാന നിമിഷം റാഫേല്‍ അഴിമതി കേസില്‍ പ്രതിപക്ഷത്തിന് അനുകൂലമായ സുപ്രീംകോടതി നീക്കം വന്നതോടെ ബിജെപി വീണ്ടും വെട്ടിലായി.