ഉത്തര്‍പ്രദേശ്: നവവരനായി അണിഞ്ഞൊരുങ്ങി കുതിരപ്പുറത്തെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലെ വൈദ് രാജ് കിഷന് എന്ന സ്ഥാനാര്‍ത്ഥിയാണ് വ്യത്യസ്തമായ രീതി തിരഞ്ഞെടുത്തത്.
വേഷവിധാനങ്ങളില്‍ മാത്രമല്ല സാധാരണ വിവാഹങ്ങളില്‍ കാണപ്പെടുന്ന തരത്തില്‍ കൊട്ടും പാട്ടും മേളത്തോടൊപ്പമാണ് കിഷന് പത്രിക സമര്‍പ്പിക്കാനെത്തിയത്.
ഷാഹ്ജഹാന്‍പൂരിലെ സന്യുക്ത് വികാസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് വൈദ് രാജ് കിഷന്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എന്തിനാണ് ഇങ്ങനെ പോയതെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ രാഷ്ട്രീയത്തിന്റെ മരുമകനായാണ്’ പോയതെന്നായിരുന്നു കിഷന്റെ മറുപടി. താന്‍ നിരവധി തവണ മത്സരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും വിജയം കൈവരിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ ഇത്തവണ തീര്‍ച്ചയായും ജയിക്കുമെന്നും കിഷന് പറഞ്ഞു.
ഷാജഹാന്‍പൂരിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കിഷന് പറഞ്ഞു. നാല് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 29 നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെയും വ്യത്യസ്തമായ രീതികളിലാണ് കിഷന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നത്.
Discussion about this post