ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി എന്‍ഐഎ കോടതിയാണ് യാസിന്‍ മാലികിനെ 12 ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
ജമ്മു കാശ്മീരിലെ ഭീകരര്‍ക്ക് പണം എത്തിച്ചു നല്‍കിയ കേസിലാണ് യാസിന്‍ മാലിക്ക് അന്വേഷണം നേരിടുന്നത്. നേരത്തെ യാസിന്‍ മാലിക്കിന്റെ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
അതേസമയം, എന്‍ഐഎ സംഘം യാസിന്‍ മാലികിനെ ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ നിന്നും ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു.
Discussion about this post