ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് അഴിമതി കേസില്‍ പ്രതിരോധ രേഖകള്‍ തെളിവാക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തിനു തിരിച്ചടിയായി സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ്.
റാഫേല്‍ അഴിമതിക്ക് പിന്നിലെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞു വീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മോഡി സര്‍ക്കാരിന് മറച്ചുപിടിക്കാന്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ഒന്നും ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ്
രണ്‍ദീപ് സുര്‍ജേവാലയുടെ ആരോപണം.
മോഡി ജീ, നിങ്ങള്‍ക്ക് കഴിയുന്നതുപോലെ നിങ്ങള്‍ ഓടി നടന്ന് കള്ളംപറഞ്ഞോളൂ. എന്നാല്‍ ഒട്ടും വൈകാതെ, അല്ലെങ്കില്‍ അല്പം വൈകിയാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. റാഫേല്‍ അഴിമതിയിലെ ഓരോ കള്ളത്തരവും ഒന്നൊന്നായി പുറത്തുവരുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
സാരമില്ല മോഡീ ജീ, അന്വേഷണം ഉടന്‍ തന്നെ നടക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. നിയമാനുസൃതമായ ഒരു കാര്യത്തെയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post