റാഫേല്‍ ഇടപാട്; സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞു; അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും യെച്ചൂരി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ലഭിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റാഫേല്‍ ഇടപാടില്‍ സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിഞ്ഞെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതി സര്‍ക്കാരിനെ പുറത്താക്കാന്‍ സമയമായെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

റാഫേല്‍ പുനഃപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി ഇന്ന് തീരുമാനിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്റെ പ്രാഥമിക എതിര്‍പ്പും സുപ്രീം കോടതി തള്ളി. ഇടപാടുമായി ബന്ധപ്പെട്ട ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കാമെന്നും കോടതി വ്യക്തമാകിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിനാണ് യെച്ചൂരിയുടെ വിമര്‍ശനം.വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Exit mobile version