നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം

പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും, നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നുമാണ് കമ്മീഷന്‍ നിര്‍ദേശം.

ന്യൂഡല്‍ഹി: നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും, നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നുമാണ് കമ്മീഷന്‍ നിര്‍ദേശം.

നമോ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായുള്ള കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ പരാതികളെ തുടര്‍ന്ന് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. നമോ ടിവി പരസ്യസംപ്രേക്ഷണത്തിനുള്ള ഡിടിഎച്ച് സേവനദാതാക്കളുടെ പ്ലാറ്റ് ഫോം മാത്രമാണെന്നും നിലവിലുള്ള മാനദണ്ഡമനുസരിച്ച് മന്ത്രാലയത്തിന്റെ പ്രത്യേകാനുമതിയുടെ ആവശ്യം ചാനലിനില്ലെന്നും കമ്മീഷനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Exit mobile version