ന്യൂഡല്‍ഹി: വിവാഹ ശേഷം വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇനി പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
പുതിയ പ്രഖ്യാപനം വന്നതോടെ വിവാഹ ശേഷം വിദേശത്തേക്ക് പോകുന്ന സ്ത്രീകള്‍ പാസ്പോര്‍ട്ടിലെ പേര് മാറ്റണമെന്ന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം ഇനിയുണ്ടാകില്ല.
വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പാസ്പോര്‍ട്ടില്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് കൂടി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ ഉള്ള നിയമം. എന്നാല്‍ വിവാഹ ശേഷം സ്ത്രീകള്‍ വിദേശത്തേക്ക് പോകുമ്പോള്‍ പാസ്പോര്‍ട്ടിലെ പേര് മാറ്റേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബേഴ്സ് വനിതാ വിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Discussion about this post