‘ബിജെപിക്ക് വോട്ട് ചെയ്യരുത്! വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’; കുറിപ്പെഴുതി വച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഡെറാഡൂണ്‍: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഈശ്വര്‍ ചന്ദ് ശര്‍മ്മയെന്ന 65-കാരനായ കര്‍ഷകനാണ് കുറിപ്പെഴുതി വച്ച് വിഷം കുടിച്ച് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

‘കര്‍ഷകരുടെ അഞ്ച് വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ തകര്‍ത്തത്. ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും’- കുറിപ്പില്‍ പറയുന്നു. വിഷം കുടിച്ച ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കര്‍ഷകന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Exit mobile version