സികര്‍: രണ്ടാനമ്മയെ ക്രുരമായി മര്‍ദ്ദിച്ച അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുഹുന്‍ജുനു ജില്ലയിലെ സുരേഷ് സെയ്നി എന്ന അഭിഭാഷകനാണ് രണ്ടാനമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പിടിയിലായത്.
ഇയാള്‍ രണ്ടാനമ്മയെ വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ആറുവര്‍ഷമായി യുവാവും രണ്ടാനമ്മയും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായും പോലീസ് കണ്ടെത്തി. ഈ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇതേപ്പറ്റി പോലീസ് അന്വേഷിച്ച് വരികയാണ്.
Discussion about this post