ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായ നജീബ് ജങ്, മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് ഉള്‍പ്പെടെ 66 പേരാണ് കത്തെഴുതിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്മീഷന്റെ നപടികളില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. പെരുമാറ്റച്ചട്ടം പലതവണ ലംഘിച്ചെങ്കിലും നടപടി എടുക്കുന്നതില്‍ കമ്മീഷന് പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് കമ്മീഷനിലുള്ള വിശ്വാസം നഷ്ടമായാല്‍ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാകുമെന്നും കത്തില്‍ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം അറിയിക്കാന്‍ ദൂരദര്ശന് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഉപയോഗിച്ചതില്‍ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദം ‘മോo സേന’ പരാമര്ശമുള്പ്പടെയുള്ള സംഭവങ്ങളിലും തിരഞ്ഞെടുപ്പ് കമ്മിഷന് ശക്തമായ നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.
Discussion about this post