ന്യൂഡല്‍ഹി; റാഫേല്‍ ഇടപാടിലെ നിര്‍ണ്ണായക വിധി ഇന്ന് സുപ്രീംകോടതി പ്രസ്താവിക്കും. റാഫേല്‍ ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യമില്ല എന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്‍ഗ, അരുണ്‍ ഷൂരി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് വിധി പറയുന്നത്.
റാഫേലുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കണമോ, പുതുതായി പുറത്ത് വന്ന രേഖകള്‍ കോടതി പരിഗണിക്കണമോ എന്നീ വിഷയങ്ങളിലാണ് വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുക.
അതെസമയം മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധിയുണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ഒരു വിധിയും, ജസ്റ്റിസ് കെഎം ജോസഫ് പ്രത്യേക വിധിയും എഴുതിയതായി സൂചന.ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നിലപാട് നിര്‍ണ്ണായകം ആയേക്കും. ജസ്റ്റിസ് കെഎം ജോസഫ് ചീഫ് ജസ്റ്റിസ് എഴുതിയ വിധിയോട് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്തു കൊണ്ട് ആകാം പ്രത്യേക വിധി എഴുതിയിരിക്കുന്നത്.
അതെസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കിക്കെ രാഷ്ട്രീയ പരമായി വിധി ഏറെ നിര്‍ണായകമാകും. പുതുതായി പുറത്ത് വന്ന രേഖകള്‍ സ്വീകരിക്കാന്‍ കോടതി തീരുമാനിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വലിയ തിരിച്ചടിയാകും.