അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

ഞങ്ങളാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും' രാജ്‌നാഥ് സിങ്

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ് പറഞ്ഞത്. ആ നടപടി എടുത്തിട്ടുണ്ട്. ഞങ്ങളാണ് കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നും’ രാജ്‌നാഥ് സിങ് പറഞ്ഞു.

ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന റെയ്ഡുകളിൽ യാതൊരു രാഷ്ട്രീയവുമില്ലെന്നും ഈ അന്വേഷണ ഏജൻസികൾ സ്വതന്ത്ര ഏജൻസികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കാർഷിക വിളൾക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റിയില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Exit mobile version