ജമ്മുകാശ്മീര്‍: കാശ്മീരില്‍ ആര്‍എസ്എസ് നേതാവും അംഗരക്ഷകനും ഭീകരരുടെ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അംഗരക്ഷകനുമാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആശുപത്രിയില്‍ എത്തിയ ചന്ദ്രകാന്തിന്റെ അംഗരക്ഷകനില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അംഗരക്ഷകന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രകാന്ത് ശര്‍മയെ ഹെലിക്കോപ്റ്ററില്‍ ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെതുടര്‍ന്ന് കിഷ്ത്വാര്‍ ബദര്വേ ജില്ലകളില്‍ പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post