ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വെറും കാപട്യം മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇതില്‍ ഒന്നുമില്ലെന്നും ബിജെപിയുടെ ഏറ്റവും പുതിയ കപടതയാണ് ഇതെന്നുമാണ് കപില്‍ സിബലിന്റെ വിമര്‍ശനം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും കപില്‍ സിബല്‍ ആരോപിക്കുന്നു.
തിങ്കളാഴ്ചയാണ് സങ്കല്പ് പത്ര എന്ന് പേരിട്ട് ബിജെപി തങ്ങളുടെ 2019 തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. ഇതിനെതിരെയാണ് കപില്‍ സിബല്‍ രംഗത്ത് വന്നത്.
അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ബിജെപി പത്രികയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ശബ്ദം പോലെയാണ് ഈ പത്രികയെന്നായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാല്‍ ദേശീയതയ്ക്കും രാജ്യസുരക്ഷയ്ക്കും തൊഴില്‍ സ്ഥിരതയ്ക്കും പ്രാധാന്യം നല്‍കിയാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നതെന്നാണ് ബിജെപിയുടെ അവകാശവാദം.
Discussion about this post