ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിനായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നു രാഹുല്‍ കുറ്റപ്പെടുത്തി. അഴിമതിക്ക് പുറമെ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളിലും മോഡിയെ രാഹുല്‍ വെല്ലുവിളിച്ചിരിക്കുകയാണ്.
റാഫേലും അനില്‍ അംബാനിയും, നീരവ് മോദി, അമിത് ഷായും നോട്ട് നിരോധനവും എന്നീ വിഷയങ്ങളാണ് സംവാദത്തിനായി രാഹുല്‍ മുന്നോട്ട് വെയ്ക്കുന്നത്. സ്‌കേയ്ര്‍ഡ് ടു ഡിബേറ്റ് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍മോഡിയെ വെല്ലുവിളിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വെല്ലുവിളി.
യുപിഎ കാലത്ത് ഉണ്ടാക്കിയ റാഫേല്‍ കരാര്‍ അട്ടിമറിച്ച് യുദ്ധവിമാനങ്ങളുടെ വില കൂട്ടിയാണ് മോഡി സര്‍ക്കാര്‍ ഫ്രഞ്ചു സര്‍ക്കാരുമായി കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. റിലയന്‍സ് ഉടമ അനില്‍ അംബാനിക്ക് വേണ്ടിയാണ് മോഡിയുടെ അഴിമതിയെന്നാണ് രാഹുലിന്റെ ആരോപണം.
Discussion about this post