ലാത്തൂര്‍: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് സംസാരിക്കുന്നത് പാകിസ്താന്റെ ഭാഷയിലാണെന്ന് മോഡി ആരോപിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ കാശ്മീര്‍ വിഷയത്തില്‍ പാകിസ്താനോടാണ് ഇന്ത്യയെക്കാള്‍ ചായ്വ് കാണിക്കുന്നതെന്നാണ് മോഡിയുടെ ആരോപണം. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യരുതെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം തന്നെയാണ് പാകിസ്താനും ഉയര്‍ത്തിപിടിക്കുന്നതെന്നും മോഡി ആരോപിച്ചു. കോണ്‍ഗ്രസിലുള്ളവര്‍ ദേശവിരുദ്ധ ചിന്തയും മനോഭാവവും ഉള്ളവരാണെന്നും കോണ്‍ഗ്രസും പാകിസ്താനും ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയെ തകര്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണെന്നും മോഡി ആരോപിച്ചു.
രാജ്യത്ത് ഭീകരവാദികളെ ഇല്ലാതാക്കുമെന്നും അതിനായി ബിജെപി പുതിയൊരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മോഡി വ്യക്തമാക്കി. ന്യൂ ഇന്ത്യ എന്ന പദ്ധതിയാണ് ഭീകരവാദികളെ ഒഴിപ്പിക്കാന്‍ ബിജെപി ആവിഷ്ക്കരിച്ചിരിക്കുന്നത്. ന്യൂ ഇന്ത്യ എന്ന പദ്ധതി ഇന്ത്യയുടെ ഭീകരവാദം അവസാനിപ്പിക്കുമെന്നും മോഡി വ്യക്തമാക്കി. കോണ്‍ഗ്രസും പാകിസ്താനും ഭീകരതയെ ചെറുക്കാന്‍ സൈനികര്‍ക്ക് ആവശ്യമായ ശക്തി ലഭിക്കാന്‍ ആഗ്രഹിക്കാത്തവരാണെന്നും മോഡി പറഞ്ഞു.
Discussion about this post