ന്യൂഡല്‍ഹി: താന്‍ ഇന്ത്യക്കാരുടെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോഡി അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂട്യൂബര്‍ ധ്രുവ് റാഠി. ഒരു പരിപാടിയ്ക്കിടെ ക്യാമറയ്ക്കു മുമ്പില്‍ കൈകൂപ്പി നിന്നുകൊണ്ട് നടക്കുന്നതിനിടെ തന്റെ മുമ്പിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മോഡി തട്ടിമാറ്റുന്നതിന്റെ വീഡിയോയാണ് ധ്രുവ് റാഠി പുറത്തുവിട്ടത്.
മോഡി അന്ന് ചൗക്കീദാറുകളോട് പെരുമാറിയത് എങ്ങനെയായിരുന്നെന്ന് കാണൂ എന്നു പറഞ്ഞുകൊണ്ടാണ് മോഡിയുടെ ഒരു പഴയ വീഡിയോ ധ്രുവ് പങ്കുവെച്ചത്.
ജീവനക്കാരനെ തട്ടിമാറ്റുമ്പോള്‍ മോഡിയുടെ മുഖത്ത് രോഷഭാവവും വീഡിയോയില്‍ കാണാം. അന്ന് കാവല്‍ക്കാരനോട് ഇങ്ങനെ പെരുമാറിയ മോഡി ഇന്ന് സ്വയം ചൗക്കീദാറെന്ന് വിളിക്കുന്നുവെന്നും ധ്രുവ് കുറ്റപ്പെടുത്തി.