സ്ത്രീകളേ…ബിജെപിയെ സൂക്ഷിക്കൂ! സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിക്കുമെന്ന് സങ്കല്‍പ് പത്ര; മുന്നറിയിപ്പുമായി സോഷ്യല്‍മീഡിയ

ഈ വരികള്‍ ബിജെപിയുടെ യഥാര്‍ത്ഥ മുഖത്തെ തുറന്ന് കാണിക്കുന്നെന്ന് കോണ്‍ഗ്രസും,

ന്യൂഡല്‍ഹി: അബദ്ധ ജഡിലമായി ബിജെപിയുടെ പ്രകടനപത്രികയും. സ്ത്രീ സംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ‘വാഗ്ദാനം’. സ്ത്രീ ശാക്തീകരണത്തിനു പകരം സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ പ്രോത്സാഹിപ്പിക്കുമെന്നാണു ബിജെപിയുടെ പ്രകടനപത്രിക പറയുന്നതെന്ന് കോണ്‍ഗ്രസും എഎപിയും ആരോപിക്കുന്നു. ബിജെപിയുടെ 43 പേജ് പ്രകടനപത്രികയില്‍ 31ാം പേജില്‍ സ്ത്രീകളുടെ ശാക്തീകരണവും സുരക്ഷയുമാണ് എടുത്തുപറയുന്നത്. എന്നാല്‍ ഇതിനെ പതിനൊന്നാം പോയിന്റില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണു എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പരിഹാസവുമായി എഎപിയും കോണ്‍ഗ്രസും രംഗത്തെത്തി.

‘സ്ത്രീകളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. ആഭ്യന്തരമന്ത്രാലയത്തില്‍ സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വിഭാഗം രൂപീകരിച്ചു, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നിയമങ്ങള്‍ ശക്തമാക്കി, മാനഭംഗക്കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ച് വിചാരണ നടത്തും’ എന്നാണ് ബിജെപി വാഗ്ദാനം.

ഈ വരികള്‍ ബിജെപിയുടെ യഥാര്‍ത്ഥ മുഖത്തെ തുറന്ന് കാണിക്കുന്നെന്ന് കോണ്‍ഗ്രസും, കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ബിജെപിയുടെ സങ്കല്‍പ്. എത്രയൊക്കെ മറയ്ക്കാന്‍ ശ്രമിച്ചാലും, നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരിക തന്നെ ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വീറ്റ് ചെയ്തു.#WomenBewareofBJP എന്ന ഹാഷ്ടാഗില്‍ വിഷയം ട്വിറ്ററിലും വലിയ ചര്‍ച്ചയായി. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ ബിജെപി മൗനത്തിലാണ്.

Exit mobile version