ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ നരേന്ദ്രമോഡിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുമെന്ന് ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിംഗ് പറഞ്ഞു. കര്‍ഷകരും യുവാക്കളും കടുത്ത രോഷത്തിലാണെന്നും, മോഡിയെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കുഴിച്ചു മൂടാനാണ് 2013 ല്‍ കലാപമുണ്ടായ മുസഫര്‍ നഗറില്‍ താന്‍ മത്സരിക്കുന്നതെന്നും അജിത് സിംഗ് പറഞ്ഞു. 2013 ല്‍ ഈ മുസഫര്‍ നഗറില്‍ സാമുദായിക കലഹമുണ്ടായി. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇവിടെയും ഇന്ത്യയൊട്ടാകെയും ബിജെപി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ ജീവിക്കുന്ന ഓരോ ജനങ്ങള്‍ക്കുമറിയാം കലാപത്തിന്റെ ഫലമെന്തെന്ന്. വികസനം തടസപ്പെട്ട നിലയിലാണ് ഇവിടം. ഇവിടെ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ 2013ല്‍ തന്നെ താന്‍ തുടങ്ങിയെന്നും അജിത് സിംഗ് പറയുന്നു.
Discussion about this post