ഇന്‍ഡോര്‍: യുപിഎസ്സി പരീക്ഷയില്‍ 93ാം റാങ്ക് വാങ്ങിയ പ്രദീപ് സിങാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാരവിഷയം. മകന്റെ പഠിപ്പിനായി വീട് വിറ്റ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ഈ ഇരുപത്തിരണ്ടുകാരന്റെ പിതാവ്. എന്നാല്‍ തിരിച്ച് ഈ മകന് നല്‍കിയത് സിവില്‍ സര്‍വീസാണ്.
വലിയ സ്വപ്നങ്ങളൊന്നും ആഗ്രഹിക്കാതെ വളര്‍ന്ന കുട്ടിയാണ് പ്രദീപ്. ചെറുപ്പത്തില്‍ എല്ലാകുട്ടികള്‍ക്കും ഇന്നത് ആകണം എന്ന ആഗ്രഹം കാണും പക്ഷെ പ്രദീപിന്റെ ആഗ്രഹം ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് കയറം എന്നായിരുന്നു. പക്ഷെ 8 വര്‍ഷം മുമ്പ് മരണക്കിടക്കയില്‍ കിടന്ന മുത്തച്ഛന്റെ ആഗ്രഹമായിരുന്നു പ്രദീപിന് കരുത്ത് പകര്‍ന്നത്. നാട്ടുകാര്‍ക്ക് പ്രചോദനമാകുന്ന എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മുത്തച്ഛന്റെ അവസാനവാക്കുകള്‍.
തുടര്‍ന്ന് പ്രദീപ് സിവില്‍ സര്‍വീസ് എന്ന വലിയ സ്വപ്നം കണ്ടു തുടങ്ങി. തന്റെ മകന്റെ ആഗ്രഹത്തിന് പിന്തുണയുമായി പിതാവും രംഗത്തെത്തി. ബിരുദത്തിന് ശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിനായി പ്രദീപ് ഡല്‍ഹിയിലേക്ക് പോയി.
എന്നാല്‍ പഠനത്തിന് മകനെ സഹായിക്കാന്‍ ഈ പിതാവിന് തന്റെ നിലവിലെ ജോലി മതിയായിരുന്നില്ല. തുടര്‍ന്ന് മനോജ് സിങ് തന്റെ സമ്പാദ്യമായ വീട് വിറ്റ് വാടക വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇതൊന്നും മകന്റെ പഠനത്തെ ബാധിക്കാതിരിക്കാന്‍ ആ പിതാവ് ശ്രദ്ധിച്ചിരുന്നു. മാത്രമല്ല മകന് ഡല്‍ഹിയിലായിരുന്ന സമയത്ത് അമ്മ രോഗവസ്ഥയിലായിരുന്നതും അച്ഛന് മകനില്‍ നിന്നും മറച്ച് വെച്ചു.
Discussion about this post