മുംബൈ: അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിയുടെ വക്കീല്‍ നോട്ടിസ്. പരസ്യ ചിത്രത്തില്‍ അഭിഭാഷകനായി വേഷമിട്ടെത്തിയതിനാണ് അദ്ദേഹത്തിന് നോട്ടിസ്. എന്നാല്‍ അഭിഭാഷകനായി വേഷം ധരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എടുത്തില്ല എന്നാരോപിച്ചാണ് വക്കീല്‍ നോട്ടിസ്.
പരസ്യത്തില്‍ പരാമര്‍ശിച്ച കമ്പനി, യൂട്യൂബ്, ഒരു മീഡിയ ഹൗസ് തുടങ്ങിയവര്‍ക്കും ബാര്‍ കൗണ്‍സില്‍ നോട്ടിസ് അയച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പരസ്യത്തിന്റെ പ്രക്ഷേപണം നിര്‍ത്തി വെക്കണമെന്നും ഭാവിയില്‍ അഭിഭാഷക വേഷങ്ങള്‍ ചെയ്യുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന രേഖയാല്‍ എഴുതി നല്‍കണമെന്നും നോട്ടിസില്‍ ആവശ്യപ്പെടുന്നു.
നിയമപരമായി കേസെടുക്കാന്‍ സാധ്യതകളുള്ള കുറ്റമാണിതെന്നും പത്ത് ദിവസത്തിനകം നോട്ടീസില്‍ പറഞ്ഞ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
പരസ്യത്തില്‍ അഭിഭാഷകന്റെ വേഷത്തില്‍ ഒരു ഡ്രസിങ്ങ് റൂമിലിരിക്കുന്ന അമിതാഭ് ബച്ചന് ഒരു പാനി പൂരി കഴിച്ച ശേഷം അതിലുപയോഗിച്ച സുഗന്ധമസാലയെ പുകഴ്ത്തുന്നതാണ് നോട്ടീസിലേക്ക് നയിച്ചത്.
Discussion about this post