‘ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല’; വിമര്‍ശകര്‍ക്കും ട്രോളുന്നവര്‍ക്കും ചുട്ട മറുപടിയുമായി ഊര്‍മ്മിള

'ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ഊര്‍മ്മിള പറഞ്ഞു'

ഡല്‍ഹി: വിമര്‍ശകര്‍ക്കും ട്രോളുന്നവര്‍ക്കും ചുട്ട മറുപടിയുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കര്‍. മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റില്‍ വെച്ചാണ് ഊര്‍മ്മിള മറുപടി നല്‍കിയത്. ‘ ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍.

‘ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ഊര്‍മ്മിള പറഞ്ഞു’. അതേസമയം മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. നല്ല ഭാവി ആഗ്രഹിക്കുന്ന യുവാക്കള്‍ ഒരുമിക്കണമെന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ് ഇതെന്നും ഊര്‍മ്മിള വ്യക്തമാക്കി.
മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മ്മിള മണ്ഡോദ്ക്കര്‍

Exit mobile version