21 കാരന്റെ ആത്മഹത്യ ഭീഷണി; ആവശ്യം വിചിത്രം

ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 21 കാരന്റെ ആത്മഹത്യ ഭീഷണി

ആന്ധ്രപ്രദേശ്: ഇപ്പോഴത്തെ രാഷ്ട്രീയ സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 21 കാരന്റെ ആത്മഹത്യ ഭീഷണി. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ അര്‍ജാവനി ഗൂഡം എന്ന് ഗ്രാമത്തിലാണ് സംഭവം. അര്‍ജാവനി സ്വദേശി വിജയ് രാജുവാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ കുടിവെള്ള ടാങ്കിന്റെ മുകളില്‍ കയറി നിന്നാണ് ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിന് ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയെ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റടിയിലെടുത്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാഷ്ടീയ സംവിധാനങ്ങളില്‍ മാറ്റം വരുത്തണമെന്നും അതിന് ശരിയായ ഉറപ്പ് കിട്ടിണമെന്നും വിജയ് രാജു വ്യക്തമാക്കി. പോലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

Exit mobile version